ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Tuesday, October 15, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.​ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് മ്യൂ​സി​യം എ​സ്ഐ ശ്യാം ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബി​നോ പ​ട്ടാ​ർ​ക്ക​ളം സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ഡി മാ​സ്റ്റ​ർ, മോ​ഹ​ന​കു​മാ​രി, സൂ​ര്യ​കു​മാ​രി, എ. ​ഷാ​ജ​ഹാ​ൻ,സ്കൂ​ൾ അ​ധ്യാ​പി​ക എ​സ്. പ്രീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഹോ​ദ​ര​ൻ
ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

കാ​ട്ടാ​ക്ക​ട : മ​ദ്യ​പി​ച്ചെ​ത്തി സ​ഹോ​ദ​ര​നെ ത​ടി​ക്ക​ഷ്ണം കൊ​ണ്ടു അ​ടി​ച്ച​താ​യി പ​രാ​തി.​പൂ​വ​ച്ച​ൽ​ഉ​ണ്ടാ​പ്പ​റ വ​ട്ട​കൈ​ത വീ​ട്ടി​ൽ വി​നോ​ദ് (ക​ണ്ണ​പ്പ​ൻ,38 )ആ​ണ് സ​ഹോ​ദ​ര​ൻ റ​ജി​യു​ടെ മ​ർ​ദ​ന​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.​കാ​ട്ടാ​ക്ക​ട പോ​ലീ​സ് റ​ജി​യു​ടെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.