ആ​ന​പ്പാ​റ​യി​ൽ സു​ര​ക്ഷാ കാ​മ​റ​ക​ൾ മി​ഴി തു​റ​ന്നു
Thursday, October 17, 2019 12:03 AM IST
വി​തു​ര : ആ​ന​പ്പാ​റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഹാ​ത്മ ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഏ​ഴാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന​പ്പാ​റ ജം​ഗ്ഷ​നി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.​മ​ഹാ​ത്മ​യു​ടെ ഏ​ഴാ​മ​ത് വാ​ർ​ഷി​ക​വും സു​ര​ക്ഷ കാ​മ​റ ഉ​ദ്ഘാ​ട​ന​വും റൂ​റ​ൽ എ​സ്പി ബി.​അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു. മ​ഹാ​ത്മ ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പ്രേം ​ഗോ​പ​കു​മാ​ർ, മ​ഞ്ജു​ഷ​ആ​ന​ന്ദ്,വി​തു​ര എ​സ് ഐ ഷി​ബു,ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി, ആ​ന​പ്പാ​റ ര​വി,പി.​സി. ജ​നാ​ർ​ദ്ദ​ന​ൻ, ശ്യാം ​സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.