കാ​പ്പു​കാ​ട്ടി​ൽ നി​ന്നും ആ​ന​ക​ളെ മു​തു​മ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്കം വി​വാ​ദ​ത്തി​ൽ
Friday, October 18, 2019 1:16 AM IST
കാ​ട്ടാ​ക്ക​ട: കാ​പ്പു​കാ​ട്ടി​ൽ നി​ന്നും ആ​ന​ക​ളെ വ​യ​നാ​ട്ടി​ൽ കൊ​ണ്ടു പോ​കാ​നു​ള്ള നീ​ക്കം വി​വാ​ദ​ത്തി​ൽ. മൂ​ന്ന് ആ​ന​ക​ളെ വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ലെ മു​തു​മ​ല കു​ങ്കി ആ​ന കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് കൊ​ണ്ടു പോ​കാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​ത്തി​ന് വ​ഴി വ​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്പ​തി​ന് മൂ​ന്ന് ആ​ന​ക​ളെ വ​യ​നാ​ട്ടി​ൽ കു​ങ്കി​ക​ളാ​ക്കാ​ൻ കൊ​ണ്ടു​പോ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ഇ​വ തി​രി​കെ എ​ത്തി​യി​ല്ല. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം. മൂ​ന്ന് ആ​ന​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ വെ​റ്റി​റി​ന​റി ഡോ​ക്ട​ർ​മാ​ർ വ​രി​ക​യും ഇ​വ​രെ വ​യ​നാ​ട്ടി​ലേ​യ്ക്ക് മാ​റ്റാ​ൻ പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കാ​പ്പു​കാ​ട്ടി​ൽ പു​തു​താ​യി ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന ആ​ന​ക​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൂ​ന്ന് ആ​ന​ക​ളെ വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​യാ​യി കൊ​ണ്ടു പോ​കു​ന്ന​ത് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. കു​ങ്കി ആ​ന​ക​ൾ കാ​പ്പു​കാ​ട്ടി​ലെ പാ​ർ​ക്കി​ൽ ഇ​ല്ല. വ​യ​നാ​ട് മു​തു​മ​ല​യി​ൽ വ​നം വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​നം നേ​ടി​യ കു​ങ്കി ആ​ന​ക​ളു​ണ്ട്. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നാ​ണ് ഇ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച​ത്. ഇ​ത്ത​രം പ​രി​ശീ​ല​നം കി​ട്ടി​യ ആ​ന​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​പ്പു​കാ​ട്ടി​ലെ ആ​ന​ക​ളെ ട്രെ​യിം​നിം​ഗ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ആ​ന​ക​ളെ മാ​റ്റി പു​ന​ര​ധി​വാ​സ കേ​ന്ദ്രം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വി​ടെ നി​ന്നും കൊ​ണ്ടു പോ​യ ആ​ന​ക​ളെ തി​രി​കെ എ​ത്തി​ക്കാ​ത്ത​തും കേ​ന്ദ്രം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു.

അ​ടു​ത്തി​ടെ ഗ​ജ​ദി​ന​ത്തി​ൽ നി​ല​ന്പൂ​ർ ക​രു​ളാ​യി വ​ന​ത്തി​ൽ നി​ന്നും എ​ത്തി​ച്ച വ​ർ​ഷ എ​ന്ന കു​ട്ടി​യാ​ന ച​രി​ഞ്ഞി​രു​ന്നു. ഇ​വി​ടെ ആ​ന​ക​ളെ പാ​ർ​പ്പി​ക്കാ​ൻ പ​റ്റി​യ ഇ​ട​മ​ല്ലെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് ഇ​വി​ടെ വ​ന്ന 100 കോ​ടി​യു​ടെ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കാ​പ്പു​കാ​ട്ടി​ൽ ആ​ന​സ​വാ​രി​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​മ്മു ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ന​ക​ളാ​ണ് കു​ങ്കി​ക​ളാ​കാ​ൻ പോ​കു​ന്ന​ത​ത്രെ. ആ​ന​സ​വാ​രി ത​ട​യു​ക എ​ന്ന ല​ക്ഷ്യ​വും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.