എ​ൺ​പ​തു​കാ​രി​യു​ടെ കു​ളി​മു​റി​യി​ൽ അ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ
Friday, October 18, 2019 1:16 AM IST
വെ​ഞ്ഞാ​റ​മൂ​ട്: എ​ൺ​പ​തു​കാ​രി​യാ​യ സ്ത്രീ​യു​ടെ കു​ളി​മു​റി​യി​ൽ അ​തി​ക്ര​മം കാ​ട്ടി​യ മു​പ്പ​ത്തി ഒ​ൻ​പ​തു​കാ​ര​നാ​യ യു​വാ​വ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് പി​ടി​യി​ൽ. മാ​ണി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യാ​യാ​ണ് സ്ത്രീ.

​ഇ​വ​ർ കു​ളി​ക്കു​വാ​നാ​യി ക​യ​റി​യ ത​ക്കം നോ​ക്കി കു​ളി​മു​റി​യു​ടെ സ​മീ​പം പ​തു​ങ്ങി നി​ൽ​ക്കു​ക​യും എ​യ​ർ ഹോ​ളി​ലൂ​ടെ അ​ക​ത്തേ​യ്ക്ക് ഒ​ളി​ഞ്ഞ് നോ​ക്കി അ​തി​ക്ര​മം കാ​ട്ടു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ൾ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.