സ്റ്റു​ഡി​യോ​ കുത്തിത്തുറന്ന് കാ​മ​റ മോ​ഷ്ടി​ച്ചു
Friday, October 18, 2019 1:18 AM IST
വെ​ള്ള​റ​ട: സ്റ്റു​ഡി​യോ​യു​ടെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് കാ​മ​റ മോ​ഷ്ടി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ലി​ങ്ക് ന​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ദി​രാ സ്റ്റു​ഡി​യോ​യു​ടെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്താ​ണ് ക​വ​ര്‍​ച്ച​ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. 75 000 രൂ​പ​വി​ല​യു​ള്ള കാ​മ​റ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. എ​സ്ഐ സ​തീ​ഷ്‌ ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്സ് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി കേ​സെ​ടു​ത്തു. ഫി​ങ്ക​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ര്‍​ഡും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.