പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, October 19, 2019 12:38 AM IST
ബാ​ല​രാ​മ​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.​ബാ​ല​രാ​മ​പു​രം കു​രു​തം​കു​ഴി മേ​ലേ പു​ത്ത​ൻ​വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ജെ. ​അ​നീ​ഷ് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ് ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ ബൈ​ക്കി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു പോ​യും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പെ​ൺ​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യു​മാ​യി​രു​ന്നു പീ​ഡ​നം. പ്ര​തി​യു​ടെ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​യ്യാ​യി​രം പേ​രു​ള്ള ഫ്ര​ണ്ട് ലി​സ്റ്റി​ൽ ദു​രി​പ​ക്ഷ​വും സ്ത്രീ​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.