രാ​ഷ്ട്രീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു വ​ട്ടി​യൂ​ർ​ക്കാ​വ് ഇ​നി ര​ണ്ടു​നാ​ൾ; കൈ​യും മെ​യ്യും മ​റ​ന്നു പ്ര​വ​ർ​ത്ത​ക​ർ
Saturday, October 19, 2019 12:38 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : ഒ​രു മാ​സം നീ​ണ്ടു നി​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ര്യ​സ​മാ​പ്തി​ക്കാ​യി ര​ണ്ടു നാ​ൾ മാ​ത്രം ശേ​ഷി​ക്കേ വോ​ട്ടി​നാ​യി സ​ക​ല അ​ട​വു​ക​ളും പ​യ​റ്റു​ക​യാ​ണു മു​ന്ന​ണി​ക​ൾ. കൂ​ട്ടി​യും കി​ഴി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഓ​ഫീ​സു​ക​ൾ രാ​ത്രി വൈ​കി​യും സ​ജീ​വ​മാ​ണ്. എ​ൻ​എ​സ്എ​സി​ന്‍റെ ശ​രി​ദൂ​ര​മാ​ണു പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. വോ​ട്ടെ​ടു​പ്പു ക​ഴി​യു​ന്ന വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ എ​ത്ര പ്ര​കോ​പ​ന​മു​ണ്ടാ​യാ​ലും ഒ​രു​ത​ര​ത്തി​ലു​മു​ള്ള പ്ര​തി​ക​ര​ണ​വും പാ​ടി​ല്ലെ​ന്നു മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​വ​ർ​ത്ത​ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഈ ​ജാ​ഗ്ര​ത​യ്ക്കു കാ​ര​ണം. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കു പു​റ​ത്തു ബൂ​ത്ത് ഓ​ഫീ​സു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണു പ്ര​വ​ർ​ത്ത​ക​ർ.

എ​ല്ലാ​യി​ട​ത്തും
ഓ​ടി​യെ​ത്തി
മോ​ഹ​ൻ​കു​മാ​ർ

വാ​ഹ​ന​പ​ര്യ​ട​ന വേ​ള​യി​ൽ വി​ട്ടു​പോ​യ സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​മോ​ഹ​ൻ​കു​മാ​ർ. രാ​വി​ലെ നാ​ലാ​ഞ്ചി​റ ഉ​ദി​യ​ന്നൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം അ​ന്പ​ല​ത്തി​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്നു കു​റ​വ​ൻ​കോ​ണ​ത്തെ ചെ​ഷ​യ​ർ ഹോ​മി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പി​ന്നീ​ടു പ​ട്ട​ത്തെ​ത്തി നേ​രി​ട്ടു വോ​ട്ടു ചോ​ദി​ക്കാ​ൻ വി​ട്ടു​പോ​യ വീ​ടു​ക​ളി​ൽ ക​യ​റി. വ​ട്ടി​യൂ​ർ​ക്കാ​വി​ലെ മു​സ്‌​ലിം ജ​മാ​ത്ത് പ​ള്ളി​യി​ലും ഇ​തി​നി​ടെ​യെ​ത്തി. ര​മ്യ​ഹ​രി​ദാ​സ് എം​പി​യോ​ടൊ​പ്പ​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി​യു​ടെ പൊ​തു​യോ​ഗ​ത്തി​ലും വൈ​കു​ന്നേ​രം പ​ങ്കെ​ടു​ത്തു. ക​ഴി​യു​ന്ന​തും വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് മോ​ഹ​ൻ​കു​മാ​ർ. ഇ​ന്നും നാ​ളെ​യു​മാ​യി ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലും പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലും സ​ന്ദ​ർ​ശി​ച്ചു വോ​ട്ടു ചോ​ദി​ക്കാ​നു​ള്ള പ​രി​പാ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി ശേ​ഷി​ക്കു​ന്ന​ത്.

പൊ​തു​യോ​ഗ​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ​ക്കൊ​പ്പം
പ്ര​ശാ​ന്ത്

മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പ​ങ്കെ​ടു​ത്ത ആ​വേ​ശ​ക​ര​മാ​യ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ന​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​ഡ്വ. വി.​കെ.​പ്ര​ശാ​ന്ത്. വൈ​കു​ന്നേ​ര​മാ​ണു പൊ​തു​യോ​ഗ​ങ്ങ​ൾ. അ​തി​നാ​ൽ രാ​വി​ലെ, വോ​ട്ടെ​ടു​പ്പു ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നു പ​റ​ഞ്ഞ കാ​വ​ടി​ത്ത​ല​യ്ക്ക​ലി​ൽ താ​മ​സി​ക്കു​ന്ന 62 വീ​ട്ടു​കാ​രു​ടെ പ​ക്ക​ൽ ഓ​ടി​യെ​ത്തി കാ​ര്യ​ങ്ങ​ൾ സ​മാ​ധാ​ന​പൂ​ർ​വം കേ​ൾ​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​മെ​ന്നു ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ടു പി​ടി​പി ന​ഗ​റി​ലെ​ത്തി പ​ട്ടം താ​ണു​പി​ള്ള​യു​ടെ മ​ക​ളെ ക​ണ്ടു. തു​ട​ർ​ന്നു ശാ​സ്ത​മം​ഗ​ലം, പേ​രൂ​ർ​ക്ക​ട പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​സ്‌​ലിം പ​ള്ളി​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ് ഷോ​യും ഇ​ന്ന​ലെ​യാ​യി​രു​ന്നു. ക​ണ്ണ​മൂ​ല​യി​ൽ തു​ട​ങ്ങി​യ റോ​ഡ് ഷോ ​ശാ​സ്ത​മം​ഗ​ല​ത്ത് അ​വ​സാ​നി​ച്ചു.

മ​ഹാ​സ​ന്പ​ർ​ക്ക
പ​രി​പാ​ടി​യു​മാ​യി
സു​രേ​ഷ്

വാ​ഹ​ന പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ഡ്വ. എ​സ്. സു​രേ​ഷി​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​ചാ​ര​ണം മ​ഹാ​സ​ന്പ​ർ​ക്ക​ത്തോ​ടെ​യാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ​യും പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ മ​ഹാ സ​ന്പ​ർ​ക്ക​ത്തി​ൽ അ​ണി ചേ​ർ​ന്നു. സ​ന്പ​ർ​ക്ക​ത്തി​ന് ക​വ​ടി​യാ​റി​ൽ നി​ന്നും തു​ട​ക്കം കു​റി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് വീ​ടു വീ​ടാ​ന്തി​രം ക​യ​റി ഇ​റ​ങ്ങി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചാ​യി​രു​ന്നു പ്ര​ച​ര​ണം. ഇ​തോ​ടൊ​പ്പം കു​ടും​ബ​യോ​ഗ​ങ്ങ​ളും ന​ട​ന്നു. സ​ന്പ​ർ​ക്ക​ത്തി​നും കു​ടും​ബ യോ​ഗ​ങ്ങ​ൾ​ക്കും ആ​വേ​ശം പ​ക​ർ​ന്ന് സി​നി​മാ സീ​രി​യ​ൽ താ​ര​ങ്ങ​ളും അ​ണി​ചേ​ർ​ന്നു. നീ​ല​ക്കു​യി​ൽ സീ​രി​യ​ലി​നെ താ​ര​ങ്ങ​ളാ​യ നി​തി​ൻ ജോ​സ​ഫ്, ല​ത സ​ങ്ക​രാ​ജു, വി​ഷ്ണു പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. നാ​ലു തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളും ന​ട​ന്നു. പ​ട്ടം മ​ര​പ്പാ​ല​ത്ത് ന​ട​ന്ന യോ​ഗം ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശും അ​ന്പ​ല​മു​ക്കി​ൽ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​വേ​ലാ​യു​ധ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ലി​യ​വി​ള​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ശോ​ഭാ സു​രേ​ന്ദ്ര​നും, വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ന​ട​ന്ന പൊ​തു​യോ​ഗം കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.