പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക്: അ​യോ​ഗ്യ​തയ്ക്കു സ്റ്റേ
Saturday, October 19, 2019 12:38 AM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​യോ​ഗ്യ​രാ​ക്കി. മൈ​താ​നി ഡി​വി​ഷ​ൻ അം​ഗം അ​ഡ്വ. അ​ൽ​താ​ഫ്, അ​ണ്ടൂ​ർ​കോ​ണം ഡി​വി​ഷ​ൻ അം​ഗം ജ​ല​ജ​കു​മാ​രി, തു​മ്പ ഡി​വി​ഷ​ൻ അം​ഗം ജോ​ളി പ​ത്രോ​സി​നു​മെ​തി​രെ ആ​ണ് ന​ട​പ​ടി. ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് മൂ​ന്നു​പേ​രും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​പ​ടി സ്റ്റേ ​ചെ​യ്തു.​തു​ട​രെ​യു​ള്ള മൂ​ന്നു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നു പ​റ​ഞ്ഞ് എം.​അ​ല്‍​ത്താ​ഫ്, ജ​ല​ജ​കു​മാ​രി എ​ന്നി​വ​രെ​യും തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചു​മാ​സ​ത്തെ ക​മ്മി​റ്റി​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നു പ​റ​ഞ്ഞ് ജോ​ളി പ​ത്രോ​സി​നെ​യു​മാ​ണ് അ​യോ​ഗ്യ​രാ​ക്കി നോ​ട്ടീ​സ് അ​യ​ച്ച​ത്. എ​ന്നാ​ല്‍, ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വി​ളി​ച്ചു​കൂ​ട്ടി​യാ​ല്‍ ക​മ്മി​റ്റി​യോ​ഗ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.