ഡ്യൂ​ട്ടി​സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത​ത് ഓ​ൺ​ലൈ​നാ​യി
Sunday, October 20, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി ചെ​യ്യേ​ണ്ട ബൂ​ത്ത് പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ന​റു​ക്കെ​ടു​ത്തു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഫ​സ്റ്റ്, സെ​ക്ക​ൻ​ഡ്, തേ​ർ​ഡ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വ​ർ ജോ​ലി ചെ​യ്യേ​ണ്ട ബൂ​ത്ത് വി​വ​രം ഇ​ന്ന് രാ​വി​ലെ അ​ഞ്ച് വ​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. തു​ട​ർ​ന്ന് പോ​ൾ​മാ​നേ​ജ​ർ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​വ​രം അ​റി​യി​ക്കും. ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ പ​ട്ടം സെ​ന്‍റ്മേ​രീ​സി​ൽ നി​ന്ന് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ഇ​വ​ർ ഏ​റ്റു​വാ​ങ്ങും.