കോ​ർ​പ​റേ​ഷ​ന് ല​ഭി​ച്ച​ത് ത​ട്ടി​ക്കൂ​ട്ട് അ​വാ​ർ​ഡെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ
Sunday, October 20, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന് ല​ഭി​ച്ച മ​ലേ​ഷ്യ​ൻ പു​ര​സ്ക്കാ​രം സ്പോ​ണ്‍​സേ​ർ​ഡ് അ​വാ​ർ​ഡാ​ണെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന കി​ച്ച​ണ്‍​ബി​ൻ പ​ദ്ധ​തി​യു​ടെ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രാ​യ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​താ​ണ് ഈ ​ത​ട്ടി​ക്കൂ​ട്ട് പു​ര​സ്കാ​ര​മെ​ന്നു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എം.​ആ​ർ. ഗോ​പ​കു​മാ​ർ, തി​രു​മ​ല അ​നി​ൽ, പാ​പ്പ​നം​കോ​ട് സ​ജി, സി​മി ജ്യോ​തി​ഷ്, ആ​ർ.​സി. ബീ​ന എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ഉ​ണ്ടാ​യ വീ​ഴ്ച വ​ട്ടി​യൂ​ർ​ക്കാ​വ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നു പേ​ടി​ച്ചാ​ണ് ത​ട്ടി​ക്കൂ​ട്ട് റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കി അ​വാ​ർ​ഡ് കി​ട്ടി​യെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യ്ക്കു കീ​ഴി​ൽ 19,000 കി​ച്ച​ണ്‍​ബി​ന്നു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തു പെ​രു​പ്പി​ച്ച സ​ഖ്യ​യാ​ണ്. 383 എ​യ​റോ​ബി​ക് ബി​ന്നു​ക​ൾ ഉ​ണ്ടെ​ന്നാ​ണു പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.​എ​ന്നാ​ൽ 16 ബി​ന്നു​ക​ൾ മാ​ച്ര​മേ​യു​ള്ളൂ.

പൈ​പ്പ് ക​ന്പോ​സ്റ്റി​ന്‍റെ കാ​ര്യ​വും ഇ​ങ്ങ​നെ​യാ​ണ്. ത​ണ​ൽ എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് ഈ ​സ്പോ​ണ്‍​സേ​ർ​ഡ് അ​വാ​ർ​ഡി​ന് പി​ന്നി​ൽ. മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ച കോ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.