നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം
Sunday, October 20, 2019 12:03 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന് ഇ​ന്ന് സ​മാ​പ​ന​മാ​വും. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ​ങ്ങാ​ട് പ​ട്ട​ണം ചു​റ്റി ന​ട​ക്കു​ന്ന ജ​പ​മാ​ല പ​ദ​യാ​ത്ര​യി​ൽ നൂ​റു​ക​ണ​ത്തി​ന് മ​രി​യ ഭ​ക്ത​ർ അ​ണി​നി​ര​ക്കും. ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശു​ദ്ധ അ​മ്മ സ്ത്രീ​ക​ൾ​ക്ക് മാ​തൃ​കാ സെ​മി​നാ​ർ കെ​എ​ൽ​സി​ഡ​ബ്ല്യൂ​എ സം​സ്ഥാ​ന പ്ര​സി​സ്റ്റ​ന്‍റ് ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.

ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന പൊ​തു സ​മ്മേ​ള​നം കെ​ആ​ർ​എ​ൽ​സി​സി ലെ​യ്റ്റി സെ​ക്ര​ട്ട​റി ഫാ.​ഷാ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. കെ​എ​ൽ​സി​ഡ​ബ്ല്യൂ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൽ​ഫോ​ണ്‍​സ ആ​ന്‍റി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഖ​ണ്ഡ​ജ​പ​മാ​ല 1.30 ന് ​നെ​ടു​മ​ങ്ങ​ട് ന​വ​ജ്യോ​തി അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ജ​പ​മാ​ല പ​ദ​യാ​ത്ര നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ശു​ശ്രൂ​ഷ കോ -​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍.​വി.​പി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ദ​യാ​ത്ര നെ​ടു​മ​ങ്ങാ​ട് പ​ട്ട​ണം ചു​റ്റി താ​ന്നി​മൂ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ ജ​പ​മാ​ല മാ​സാ​ച​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.