ജ​ല​സ​മ്യ​ദ്ധി പ​ദ്ധ​തി: നെ​ത​ർ​ലാ​ന്‍​ഡ് സം​ഘം കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി
Sunday, October 20, 2019 12:03 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ ന​ട​ത്തു​ന്ന ജ​ല​സ​മ്യ​ദ്ധി പ​ദ്ധ​തി​ക​ൾ ക​ണ്ടു​മ​ന​സി​ലാ​ക്കാ​ൻ നെ​ത​ർ​ലാ​ന്‍​ഡ് സം​ഘ​മെ​ത്തി. കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വി​നും രാ​ജ്ഞി​ക്കു​മൊ​പ്പ​മെ​ത്തി​യ അ​ന്താ​രാ​ഷ്ട്ര ജ​ല ഉ​പ​ദേ​ശ​ക ഫെ​ർ​ണാ​ൻ​ഡാ​വാ​ൻ ഡെ​ർ​വെ​ൽ​ഡി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി​യ​തും മി​ക​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തും.

ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത വി​ക​സ​ന​ത്തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​യി ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യെ അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും മു​ൻ​പ് പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഡ​ച്ച് ദു​ര​ന്ത ല​ഘൂ​ക​ര​ണ വി​ദ​ഗ്ദ്ധ​രാ​യ പോ​ൾ വാ​ൻ മീ​ൽ, സൈ​മ​ൺ വാ​ർ​മ​ർ ഡാം ​എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യ സം​ഘ​ത്തെ ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് ക​മ്മീ​ഷ്ണ​ർ നി​സാ​മു​ദ്ദീ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​കു​ന്ത​ള​കു​മാ​രി​യും സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന വി​വ​ര​ങ്ങ​ൾ നി​സാ​മു​ദ്ദീ​ൻ സം​ഘ​ത്തി​ന് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.​തു​ട​ർ​ന്ന് പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച സം​ഘം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ സ്ഥാ​പി​ച്ച കി​ണ​ർ റീ​ചാ​ർ​ജ്ജിം​ഗ്, കാ​ർ​ഷി​ക കു​ള​ങ്ങ​ൾ, മ​ത്സ്യ കു​ള​ങ്ങ​ൾ, പു​ന​രു​ജ്ജീ​വി​പ്പി​ച്ച കു​ള​ങ്ങ​ളും തോ​ടു​ക​ളും, ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ർ​മ്മി​ച്ച ത​ട​യ​ണ​ക​ളും മ​റ്റും നേ​രി​ൽ ക​ണ്ട​റി​ഞ്ഞു.