മ​ഴ​ശ​ക്തം: മലയോര മേഖല ഉരുൾ പൊട്ടൽ ഭീതിയിൽ
Sunday, October 20, 2019 12:04 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട മേ​ഖ​ല​യി​ൽ മ​ല​യി​ടി​ച്ചി​ലു​ണ്ടാ​കു​മെ​ന്നും അ​തി​നാ​ൽ സു​ര​ക്ഷ നോ​ക്ക​ണ​മെ​ന്നും കേ​ര​ള ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി.

അ​മ്പൂ​രി​യി​ൽ കു​ന്ന​ത്തു​മ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കോ​ട്ടൂ​ർ, കു​റ്റി​ച്ച​ൽ, ഉ​ത്ത​രം​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ശ​മു​ണ്ടാ​യി​രു​ന്നു. ക​ള്ളി​ക്കാ​ട്,കു​റ്റി​ച്ച​ൽ, വാ​ഴി​ച്ച​ൽ, പ​ന്ത,നി​ര​പ്പു​കാ​ല,പേ​രേ​ക്കോ​ണം, ക​ണ്ടം​തി​ട്ട,കു​ട​പ്പ​ന​മൂ​ട്,വാ​ളി​കോ​ട്, വാ​വോ​ട് തു​ട​ങ്ങി 20 ളം ​ഗ്രാ​മ​ങ്ങ​ളി​ലാ​ണ് മ​ല​യി​ടി​ച്ചി​ൽ അ​ട​ക്ക​മു​ള്ള ഭീ​ഷ​ണി​യു​ള്ള​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ഈ ​മേ​ഖ​ല​യി​ൽ ഏ​താ​ണ്ട് 21 ത​വ​ണ മ​ല​യി​ടി​ച്ചി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി സെ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. അ​വ​ർ ത​ന്നെ ഉ​രു​ൾ​പൊ​ട്ട​ൽ വ​രാ​നു​ള്ള സാ​ധ്യ​ത​യും ചൂ​ണ്ടി​കാ​ട്ടി​യി​രു​ന്നു. അ​താ​ണ് നി​വാ​സി​ക​ൾ​ക്ക് ഭീ​തി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. 2001 ൽ ​അ​മ്പൂ​രി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന പ​ഠ​ന​വും ഈ ​വി​ഷ​യം എ​ടു​ത്തു കാ​ണി​ക്കു​ന്നു​ണ്ട്.

ഉ​രു​ൾ​പൊ​ട്ട​ൽ ഒ​ഴി​വാ​ക്കാ​ൻ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ​ദ്ധ​തി​ക​ൾ സെ​സ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. ഭൂ​മി​യു​ടെ റീ​ചാ​ർ​ജിം​ഗ് ശേ​ഷി കൂ​ട്ടാ​ൻ ക​ർ​മ്മ പ​രി​പാ​ടി​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ ജി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ത് ഉ​പേ​ക്ഷി​ച്ച മ​ട്ടാ​യി.

വെ​ള്ള​റ​ട: തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ വെ​ള്ള​റ​ട​യി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ദി​വ​സ​ങ്ങ​ളാ​യി കൃ​ഷി ഭൂ​മി​യി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​ന്‍​കൃ​ഷി നാ​ശ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. മ​ഴ​തു​ട​രു​ന്ന​തി​നാ​ൽ അ​മ്പൂ​രി ആ​ദി​വാ​സി മേ​ഖ​ല ക​ടു​ത്ത വ​റു​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കു​ന്ന​ത്ത്മ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. മ​ഴ​തു​ട​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണെ​ന്നും ആ​ദി​വാ​സി​ക​ള്‍​ക്ക് വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.