അ​ണ​പ്പാ​ട് -ചീ​നി​വി​ള പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു
Monday, October 21, 2019 12:39 AM IST
കാ​ട്ടാ​ക്ക​ട : അ​ണ​പ്പാ​ട് -ചീ​നി​വി​ള പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ൽ​കെ​ട്ട് ത​ക​ർ​ന്ന് തോ​ട്ടി​ൽ വീ​ണു.​ആ​റ് മാ​സം മു​ന്പ് നി​ർ​മി​ച്ച ക​രി​ങ്ക​ല്ല്ക്കെ​ട്ടാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​പ്പോ​ഴേ ക​രി​ങ്ക​ൽ​കെ​ട്ടി​ന് ബ​ല​ക്ഷ​യ​മു​ണ്ടെന്ന് നാ​ട്ടു​കാ​ർ ക​രാ​റു​കാ​ര​നെ അ​റി​യി​ച്ചി​രു​ന്നു.​

പാ​ല​ത്തി​ന​രി​കി​ലാ​യി സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ടു​ത്തി​ടെ മ​ഴ​യി​ൽ ത​ക​ർ​ന്ന് റോ​ഡി​ലേ​ക്ക് പ​തി​യ്ക്കു​ന്ന നി​ല​യി​ലാ​യ​പ്പോ​ൾ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി ട്രാ​ൻ​സ്ഫോ​ർ​മാ​ർ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു.​ആ ഭാ​ഗ​ത്ത് കെ​ട്ടി​യ ക​രി​ങ്ക​ൽ കെ​ട്ടാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന​ത്.

ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ അ​ണ​പ്പാ​ട് -ചീ​നി​വി​ള റോ​ഡി​ലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​റ് പ്രാ​വ​ശ്യം ത​ക​ർ​ന്നി​ട്ടു​ണ്ട്.നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​ർ ഇ​ടി​ച്ച് കൈ​വ​രി ത​ക​ർ​ന്ന​ത് അ​റ്റ​കു​റ്റ പ​ണി ചെ​യ്ത് മൂ​ന്ന് മാ​സം ക​ഴി​യും മു​മ്പേ ലോ​റി ഇ​ടി​ച്ച്ത​ക​ർ​ന്നി​രു​ന്നു.​അ​ണ​പ്പാ​ട് ചി​നി​വി​ള പാ​ലം പു​താ​യി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.