കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​വ​രെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി
Monday, October 21, 2019 12:40 AM IST
ക​ഴ​ക്കൂ​ട്ടം: കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട ര​ണ്ടു​പേ​രെ ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. ചേ​ങ്കോ​ട്ടു കോ​ണം കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ജ​യ​കു​മാ​ർ (55) പേ​രു​ർ​ക്ക​ട ഇ​ന്ദി​രാ​ജി ന​ഗ​റി​ൽ ശി​വ​ൻ നാ​യ​ർ (50) എ​ന്നി​വ​രെ​യാ​ണ് കി​ണ​റ്റി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് ചേ​ങ്കോ​ട്ടു കോ​ണം സ്വാ​മി​യാ​ർ മ​ഠ​ത്തി​നു സ​മീ​പം സം​ഗീ​ത് ന​ഗ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​യ്ക്കു​ന്ന വീ​ട്ടി​ലെ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് ഇ​രു​വ​രും വീ​ണ​ത്. ഇ​രു​വ​രു​ടെ​യും നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ക​യ​ർ കെ​ട്ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​യ്ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് ഇ​രു​വ​രെ​യും ക​ര​യ​ക്കെ​ത്തി​യ്ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു