യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, October 22, 2019 12:02 AM IST
വി​തു​ര : പ്രേ​മാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വി​തു​ര താ​വ​യ്ക്ക​ൽ ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ൽ സെ​ൽ​വ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​നോ​ക്കു​ന്ന വി​ധ​വ​യാ​യ യു​വ​തി​യെ പ്ര​തി ജോ​ലി​സ്ഥ​ല​ത്തും താ​മ​സ​സ്ഥ​ല​ത്തും നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് പ്ര​തി​യെ വി​ളി​ച്ച് താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.​

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച പ്ര​തി യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്.​പ്ര​തി​യു​ടെ പേ​രി​ൽ താ​വ​യ്ക്ക​ൽ സ്വ​ദേ​ശി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സും, പ​റ​ങ്കി​മാം​തോ​ട്ടം സ്വ​ദേ​ശി​യാ​യ സ്ത്രീ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച കേ​സും, ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സും, മോ​ഷ​ണ കേ​സും ഉ​ൾ​പ്പെ​ടെ ആ​റോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.