ജ​യി​ൽ​ക്ഷേ​മ വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Wednesday, October 23, 2019 12:24 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ സ​ബ്ജ​യി​ലി​ൽ കേ​ര​ള സ​ർ​ക്കാ​ർ പ്രി​സ​ൺ​സ് ആ​ൻ​ഡ് ക​റ​ക്ഷ​ണ​ൽ സ​ർ​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​യി​ൽ ക്ഷേ​മ വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി. 21 ന് ​ആ​രം​ഭി​ച്ച വാ​രാ​ഘോ​ഷം25ന് ​സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ എം​എ​സി​ടി ആ​റ്റി​ങ്ങ​ൽ കോ​ട​തി ജ​ഡ്ജ് ജി.​അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​കും.
തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വ​ര​മൊ​ഴി​ക്കൂ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന മു​ടി​യാ​ട്ട​ക്കാ​വ്’ നാ​ട​ൻ​പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും ന​ട​ത്തും.