സു​ജി​ത്ത് വ​ധം: വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, October 23, 2019 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട്് മ ത്സ്യമാ​ർ​ക്ക​റ്റി​ലെ സി​ഐ​ടി​യു തൊ​ഴി​ലാ​ളി സു​ജി​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും.​
തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ പ​രി​ഗ​ണി​ക്കു​ക. 2011 മാ​ർ​ച്ച് 13ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജാ​ജി ന​ഗ​ർ നി​വാ​സി​ക​ളാ​യ പ്ര​ബി​ത്ത്,അ​നീ​ഷ്,പ്ര​ശാ​ന്ത്,റെ​ജി​ൻ, പ്ര​ദീ​പ്(​ഊ​ള​ൻ പ്ര​ദീ​പ് ) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.​കേ​സി​ൽ ഒ​രു പ്ര​തി​യു​ടെ വി​ചാ​ര​ണ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്.
കേ​സി​ലെ ഒ​ന്നാം പ്ര​തി പ്ര​ബി​ത്തി​നെ കൊ​ല്ല​പ്പെ​ട്ട സു​ജി​ത്ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​ബി​ത്തും മ​റ്റു പ്ര​തി​ക​ളും ഏ​റു പ​ട​ക്കം എ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും തു​ട​ർ​ന്ന് സു​ജി​ത്തി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.​ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
മ​ര​ണ​പ്പെ​ട്ട സു​ജി​ത്തി​ന്‍റെ ഭാ​ര്യ അ​ട​ക്കം 28 സാ​ക്ഷി​ക​ളും,31 രേ​ഖ​ക​ൾ,25 തൊ​ണ്ടി​മു​ത​ലു​ക​ൾ എ​ന്നി​വ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​ത​യി​ൽ ഹാ​ജ​രാ​ക്കും.​പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​സ​ലാ​ഹു​ദീ​ൻ ഹാ​ജ​രാ​കും.