ഗ്യാ​സ് ചോ​ർ​ന്ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി
Wednesday, October 23, 2019 12:25 AM IST
വി​ഴി​ഞ്ഞം: ഫ്ല​വ​ർ മി​ല്ലി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മു​ക്കോ​ല സ്വ​ദേ​ശി ശി​വ​ദാ​സ​ന്‍റെ ശി​വ​ഫ്ല​വ​ർ മി​ല്ലി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.തീ ​ഉ​യ​ർ​ന്ന​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പ​ര​ക്കം പാ​ഞ്ഞു.​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ടം ഒ​ഴി​വാ​ക്കി.​അ​രി പൊ​ടി​ച്ച് വ​റു​ത്തെ​ടു​ക്കു​ന്ന യ​ന്ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ന​ലെ എ​ത്തി​ച്ച സി​ലി​ണ്ട​റി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. റ​ഗു​ലേ​റ്റ​ർ​പൂ​ർ​ണ​മാ​യി അ​ട​ക്കാ​തെ തീ​ക​ത്തി​ച്ച​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം -ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തീ​പി​ടി​ച്ച​പ്പോ​ൾ തൊ​ട്ട​ടു​ത്ത വീ​ട്ടു​കാ​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റി.