പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ പോ​യ പോ​ലീ​സ്കാ​ര​ന് മ​ർ​ദ​ന​മേ​റ്റു
Friday, November 15, 2019 12:52 AM IST
വെ​ള്ള​റ​ട: പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ പോ​യ പോ​ലീ​സ്കാ​ര​ന് മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​രാ​തി. വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ന്‍ അ​ജീ​ഷ്(34) ആ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.
നി​ര​വ​തി ത​വ​ണ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള കേ​സി​ലെ പ്ര​തി​ക​ളാ​യ കൂ​താ​ളി ക​രു​പ്പ് വാ​ലി സു​ധാ​വി​ലാ​സ​ത്തി​ല്‍ ശ​ര​ത് മോ​ഹ​ന്‍(22) ഷൈ​ജു​മോ​ഹ​ന്‍(20) മാ​താ​വ് സു​ധ(49) എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ജീ​ഷ് പ​റ​ഞ്ഞു.
ഇ​ന്നെ​ല വൈ​കു​ന്നേ​രം ആ​റാ​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭം. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ഷ് വെ​ള്ള​റ​ട പോ​ലീ​സി​നേ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് പോ​ലീ​സ സം​ഭ​വ​സ്ത​ല​ത്ത് എ​ത്തി അ​ജി​ഷി​നെ ജീ​പ്പി​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.