മാ​സ്റ്റ​ർ പ്ലാ​ൻ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Friday, November 15, 2019 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ മാ​സ്റ്റ​ർ പ്ലാ​ൻ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. വാ​ർ​ഡ് ത​ല​ങ്ങ​ളി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണം പ്ര​ത്യേ​ക വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗ​ങ്ങ​ൾ, വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള മ​റ്റ് യോ​ഗ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ച്ചു.
വാ​ർ​ഡ് ബൗ​ണ്ട​റി​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​വ്വേ ഉ​ട​ൻ ആ​രം​ഭി​ക്കും.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾtvmcitymaster plan.inഎ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​ർ പ്രസംഗിച്ചു.