മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ: മ​സ്റ്റ​റിം​ഗ് 30വ​രെ
Friday, November 15, 2019 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​നു​ബ​ന്ധ​തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രും വി​ധ​വാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രും ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് 30ന​കം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് റീ​ജ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കി​ട​പ്പ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള മ​സ്റ്റ​റിം​ഗ് ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ക്കും. 29ന​കം ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ രോ​ഗി​യു​ടെ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കി​ട​പ്പു രോ​ഗി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ക്ക​ണം. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്ത ഗ​ഡു​ മു​ത​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471 2325483.