പൈ​പ്പ് പൊ​ട്ടി​യ കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു
Friday, November 15, 2019 12:53 AM IST
പേ​രൂ​ർ​ക്ക​ട: പൈ​പ്പ് പൊ​ട്ടി​യ കു​ഴി​യി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ വീ​ണു. പേ​രൂ​ർ​ക്ക​ട​യി​ൽ നി​ന്ന് അ​മ്പ​ല​മു​ക്കി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ര​ഞ്ജി​ത്ത് (38) ആ​ണ് കു​ഴി​യി​ൽ വീ​ണ​ത്.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇന്നലെ രാ​ത്രി 10.45ന് ​ആ​യി​രു​ന്നു സം​ഭ​വം. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് അ​മ്പ​ല​മു​ക്കി​ൽ പൊ​ട്ടി​യ പ്രി​മോ പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ശേ​ഷം കൃ​ത്യ​മാ​യി മൂ​ടാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.
സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​നം അ​റി​യി​ച്ച് 108 ആം​ബു​ല​ൻ​സ് എ​ത്തി​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.