മോ​ഡ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഡോ.​സി.​ജി.​രാ​ജ​ഗോ​പാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു
Saturday, November 16, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൈ​ക്കാ​ട് ഗ​വ.​മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഹി​ന്ദി സം​സ്കൃ​ത പ​ണ്ഡി​ത​ൻ ഡോ .​സി.​ജി.​രാ​ജ​ഗോ​പാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു.​
വി​ന​യ​വും സ്നേ​ഹ​വും ആ​ണ് ജീ​വി​ത വി​ജ​യ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ ഗു​ണ​ങ്ങ​ളെ​ന്നും മ​ന​സ് ന​ന്നാ​യി​ല്ലെ​ങ്കി​ൽ ന​മ്മ​ൾ എ​ന്തൊ​ക്കെ നേ​ടി​യി​ട്ടും കാ​ര്യ​മി​ല്ലെ​ന്നും സി.​ജി. വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​റ​ഞ്ഞു. എ​ഴു​പ​ത്തി​യെ​ട്ടാ​മ​ത്തെ വ​യ​സി​ൽ "രാ​മ ച​രി​ത മാ​ന​സം' എ​ന്ന പേ​രി​ൽ അ​ഞ്ച​ര വ​ർ​ഷം കൊ​ണ്ട് തു​ള​സീ​ദാ​സ രാ​മാ​യ​ണം മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ചും അ​ദ്ദേ​ഹം കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു.​ഹെ​ഡ്മാ​സ്റ്റ​ർ ആ​ർ.​എ​സ്.​സു​രേ​ഷ് ബാ​ബു , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജെ.​എം.​റ​ഹിം , അ​ധ്യാ​പി​ക​മാ​രാ​യ സ​രി​ത ഗോ​പാ​ൽ ,വി​ജി ദേ​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി .