സ​ഭാ​ദി​നാ​ഘോ​ഷ​വും ക​ണ്‍​വ​ൻ​ഷ​നും നാളെ മുതൽ
Saturday, November 16, 2019 12:44 AM IST
എ​ള്ളു​വി​ള: സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ഹോ​ളി​ക്രോ​സ് നി​ല​മാ​മൂ​ട് സ​ഭ​യു​ടെ സ​ഭാ​ദി​നാ​ഘോ​ഷ​വും ക​ണ്‍​വ​ൻ​ഷ​നും നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ ന​ട​ത്തും. നാ​ളെ രാ​വി​ലെ എ​ട്ടി​നു റ​വ. ഡി. ​ജ​സ്റ്റി​ൻ സ​ത്യ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​റി​യാ​മ്മ ഉ​മ്മ​ൻ​ചാ​ണ്ടി സ​ഭാ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. 21 മു​ത​ൽ 24 വ​രെ വൈ​കു​ന്നേ​രം 6.30 മു​ത​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ റ​വ. സി. ​ജ​പ​രാ​ജ് (ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ, കോ​ട്ടു​ക്കോ​ണം) ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. ഡോ. ​ടി.​ബി. പ്രേം​ജി​ത്കു​മാ​ർ (പ്ര​ഫ. ക്രി​സ്ത്യ​ൻ കോ​ള​ജ് കാ​ട്ടാ​ക്ക​ട) മു​ഖ്യ പ്രാ​സം​ഗി​ക​നാ​യി​രി​ക്കും.
25നു ​രാ​ത്രി ഏ​ഴി​നു സി​ഇ​എ​ഫ് ഓ​ഫ് ഇ​ന്ത്യാ അ​വ​ത​രി​പ്പി​ക്കു​ന്ന പ​പ്പ​റ്റ്ഷോ ചി​ൽ​ഡ്ര​ൻ​സ് പ്രോ​ഗ്രാം. 26നു ​രാ​ത്രി ഏ​ഴി​നു ക്രി​സ്ത്യ​ൻ മാ​ജി​ക് ഷോ, 27​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​തു​രാ​ല​യ സ​ന്ദ​ർ​ശ​നം. രാ​ത്രി ഏ​ഴി​നു ക്രി​സ്ത്യ​ൻ ഫി​ലിം​ഷോ. 28ന് ​രാ​ത്രി ഏ​ഴി​നു സി​എ​സ്ഐ പാ​മാം​കോ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന യൂ​ത്ത് ഇ​ൻ ക്രൈ​സ്റ്റ്. 29ന് ​രാ​ത്രി ഏ​ഴി​നു ശാ​ലേം മെ​ല​ഡി പാ​റ​ശാ​ല അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ. 30ന് ​രാ​ത്രി ഏ​ഴി​നു ഒ​രു​ക്ക ആ​രാ​ധ​ന. ഡി​സം​ബ​ർ ഒ​ന്നി​നു​രാ​വി​ലെ എ​ട്ടി​ന് സ​ഭാ​ദി​നാ​ഘോ​ഷം റ​വ. ഡി. ​ജ​സ്റ്റി​ൻ സ​ത്യ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ റ​വ. ഡോ. ​കെ.​ജി. ദാ​നി​യേ​ൽ (മു​ൻ ബി​ഷ​പ് ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക) വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. പരിപാടിയുടെ ഭാഗ മായി ദാ​ന്പ​ത്യ ജീ​വി​ത​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ദ​ന്പ​തി​മാ​രെ ആ​ദ​രി​ക്ക​ും.