സെ​മി​നാ​ർ ന​ട​ത്തി
Saturday, November 16, 2019 12:44 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ പ്രാ​ദേ​ശി​ക മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്കൂ​ളി​ൽ ജ​ന്തു​ക്ഷേ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ബി.​സ​ത്യ​ൻ എം​എ​ൽ​എ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ക്ല​ബ് സം​ഭാ​വ​ന ചെ​യ്ത ആ​ട്ടി​ൻ​കു​ട്ടി​യെ എം​എ​ൽ​എ​യ്ക്ക് കൈ​മാ​റി. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ബി.​അ​ര​വി​ന്ദ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​എ​സ്.​എ​സ്.​കി​ര​ൺ പ​ക്ഷി​മൃ​ഗാ​ദി​ക​ളോ​ടു​ള്ള ക്രൂ​ര​ത​ക​ൾ എ​ങ്ങ​നെ ത​ട​യാം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ.​എ.​ന​ജീ​ബ്ഖാ​ൻ, സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ടി.​എം. ബീ​നാ​ബീ​വി, എ​ൻ.​സാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം നാ​ളെ

വി​തു​ര :ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം "സ്നേ​ഹോ​ത്സ​വ് 2019' നാ​ളെ ആ​നാ​ട് ഗ​വ.​എ​ല്‍​പി​എ​സി​ല്‍ ന​ട​ത്തും. പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക മ​ല്‍​സ​ര​ങ്ങ​ളും പ്ര​ത്യേ​ക​ഗ്രാ​മ​സ​ഭ​യും കു​ടും​ബ​സം​ഗ​മ​വും രാ​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.​ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.