ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, November 16, 2019 12:44 AM IST
പാ​ലോ​ട് : പാ​ലോ​ട് പ്രീ​മി​യ​ർ അ​ക്കാ​ഡ​മി​യു​ടെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി .​എം. മു​ര​ളീ​ധ​ര​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.​
വാ​മ​ന​പു​രം റേ​ഞ്ച് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ദി​ലീ​പ്കു​മാ​ർ, അ​ധ്യാ​പ​ക​ൻ എം.​പി. വേ​ണു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.