യു​വ​തി​ക്ക് പീ​ഡ​നം: അ​മ്മ​യും സു​ഹൃ​ത്തും ഒ​ളി​വി​ല്‍
Sunday, November 17, 2019 12:21 AM IST
വെ​ള്ള​റ​ട: യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ അ​മ്മ​യേ​യും ഇ​വ​രു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ പോ​ലീ​സു​കാ​ര​നെ​യും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കേ​സി​ലെ പ്ര​തി​ക​ളാ​യ യു​വ​തി​യു​ടെ അ​മ്മ​യും പോ​ലീ​സു​കാ​ര​നും ത​മി​ഴ്നാ​ട്ടി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. പ്ര​തി പോ​ലീ​സു​കാ​ര​നാ​യ​തു കൊ​ണ്ട് ത​ന്നെ അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.