ബ്ര​ഡ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു
Sunday, November 17, 2019 1:35 AM IST
കാ​ട്ടാ​ക്ക​ട : ബ്ര​ഡ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. ചൂ​ഴാ​റ്റു​കോ​ട്ട ആ​യി​ല്യ​ത്തി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ സെ​ൽ​വേ​ന്ദ്ര​ൻ -വി​നി​ത ദ​മ്പ​തി​മാ​രു​ടെ ഇ​ള​യ​മ​ക​ൾ യോ​ഗി​ത(3)​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​വ​രാ​യി​രു​ന്നു. ബ്ര​ഡും ചാ​യ​യും ന​ൽ​കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി കു​ഴ​ഞ്ഞു വീ​ണു. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.