ട്രെ​യി​നി​ടി​ച്ചു പ​ത്തു പോ​ത്തു​ക​ൾ ച​ത്തു
Monday, November 18, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​ക്കു സ​മീ​പം ട്രെ​യി​ൻ ഇ​ടി​ച്ച് പ​ത്ത് പോ​ത്തു​ക​ൾ ച​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സാ​ണ് ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പോ​ത്തു​ക​ളെ ഇ​ടി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്
ട്രെ​യി​ൻ 45 മി​നി​ട്ടോ​ളം പി​ടി​ച്ചി​ട്ടു. ട്രെ​യി​നു​ണ്ട ായ ​നി​സാ​ര ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. കൊ​ല്ലം ഭാ​ഗ​ത്തേ​യ്ക്കു പോ​കേ​ണ്ടി​യി​രു​ന്ന ചെ​ന്നൈ മെ​യി​ൽ ഒ​രു മ​ണി​ക്കൂ​റും തി​രു​വ​ന​ന്ത​പു​രം -കോ​ട്ട​യം പാ​സ​ഞ്ച​ർ ഒ​ന്ന​ര മ​ണി​ക്കൂ​റും വൈ​കി. പോ​ത്തു​ക​ളു​ടെ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ ത്താ​നാ​യി​ല്ല. റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.