മി​ക​ച്ച ഓ​ഫ​റു​ക​ളും ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ഓ​ക്സ​ൽ ഇ​ന്ത്യ
Monday, November 18, 2019 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഒ​രു​ങ്ങി ഓ​ക്സ​ൽ ഇ​ന്ത്യ. ഇ​ന്ധ​ന വി​ല​ക​ളി​ൽ വ​ൻ ഇ​ള​വ് ല​ഭി​ക്കു​ന്ന പെ​ട്രോ കാ​ർ​ഡ്, സൂ​പ്പ​ർ ഷോ​പ്പി കാ​ർ​ഡ് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത ഡി​ജി​റ്റ​ൽ വാ​ലെ​റ്റു​ക​ളു​മാ​യാ​ണ് ഓ​ക്സ​ൽ ഇ​ന്ത്യ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്.
ഐ​സി​ഐ​സി​ഐ ബാ​ങ്കു​മാ​യി ചേ​ർ​ന്നാ​ണ് പെ​ട്രോ കാ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2,700 രൂ​പ വാ​ല​റ്റി​ലേ​ക്കു മാ​റ്റു​ന്പോ​ൾ ഉ​പ​യോ​ക്താ​വി​നു 300 രൂ​പ ബോ​ണ​സ് പോ​യി​ന്‍റ് ആ​യി ല​ഭി​ക്കും.
പെ​ട്രോ കാ​ർ​ഡി​നാ​യി ഒ​റ്റ​ത്ത​വ​ണ 300 രൂ​പ ന​ൽ​കി ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മ​തി​യാ​കും. കാ​ർ​ഡ് 10 ദി​വ​സ​ത്തി​നു​ള്ളി​ൽ കൊ​റി​യ​ർ ആ​യി ക​സ്റ്റ​മ​റു​ടെ വി​ലാ​സ​ത്തി​ൽ ല​ഭി​ക്കും. ഓ​ക്സ​ൽ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ ഷോ​പ്പി ഡി​ജി​റ്റ​ൽ വാ​ലെ​റ്റ് വ​ഴി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള ഗാ​ർ​ഹി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഡി​സ്കൗ​ണ്ടു​ക​ളും ല​ഭി​ക്കും.
ഓ​ക്സ​ൽ ഇ​ന്ത്യ ന​ട​ത്തി​യ ഫു​ൾ ഫ്യു​വ​ൽ എ​ന്ന ഓ​ണ്‍​ലൈ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട നാ​ലു പേ​ർ​ക്ക് ആ​ജീ​വ​നാ​ന്തം പെ​ട്രോ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
കൊ​ല്ലം സ്വ​ദേ​ശി​യാ​യ ദേ​വ​ദ​ർ​ശ്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​ജീ​ഷ് മോ​ഹ​ൻ, എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ മേ​രി തെ​രെ​സ ജെ​ഫ്ന, വ​യ​നാ​ട് സ്വ​ദേ​ശി എ​ബി തോ​മ​സ് എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട​ത്.