പെ​ട്രോ​ൾ അ​ടി​ച്ചശേ​ഷം സ്റ്റാ​ർ​ട്ടാ​ക്കി​യ ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു
Monday, November 18, 2019 12:16 AM IST
കോ​വ​ളം: പെ​ട്രോ​ൾ അ​ടി​ച്ച ശേ​ഷം സ്റ്റാ​ർ​ട്ടാ​ക്കി​യ ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു.​പാ​ച്ച​ല്ലു​ർ സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്ത്, അ​നീ​ഷ് എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ത്തി​ന​ശി​ച്ച​ത്.
പാ​ച്ച​ല്ലൂ​രി​ന് സ​മീ​പം വ​ണ്ടി​ത്ത​ട​ത്തു​ള്ള പ​മ്പി​ൽ നി​ന്നും പെ​ട്രോ​ള​ടി​ച്ച​ശേ​ഷം വ​ണ്ടി സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. പ​മ്പി​ൽ നി​ന്നും പാ​ച്ച​ല്ലൂ​ർ​വ​രെ​യു​ള്ള ഭാ​ഗം ഇ​റ​ക്ക​മാ​യ​തി​നാ​ൽ ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്യാ​തെ പാ​ച്ച​ല്ലൂ​ർ ജം​ഗ്ഷ​ൻ​വ​രെ എ​ത്തി.
തു​ട​ർ​ന്ന് ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്ത​തോ​ടെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.
വി​വി​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളെ​ത്തി തീ​യ​ണ​ച്ചു. ബൈ​ക്കി​ന്‍റെ ടാ​ങ്കി​ലു​ള്ള ചോ​ർ​ച്ച​യോ പെ​ട്രോ​ൾ അ​ടി​ച്ച​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ൾ വീ​ണ​തോ ആ​കാം തീ​പി​ടി​ക്കാ​ൻ കാ​ര​ണം എ​ന്നാ​ണ് ക​രു​തു​ന്ന​ത്.