ല​ഹ​രി വി​മു​ക്ത വി​ദ്യാ​ല​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 19, 2019 12:19 AM IST
അ​ന്പൂ​രി: അ​ന്പൂ​രി പ​ഞ്ചാ​യ​ത്തും എ​ക്സൈ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​മു​ക്ത വി​ദ്യാ​ല​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ന്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. പ​രി​പാ​ടി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റാ​ലി, ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ, ല​ഹ​രി വി​രു​ദ്ധ ചി​ത്ര​പ്ര​ദ​ർ​ശ​നം, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ന്നി​വ ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ന്പൂ​രി ജം​ഗ്ഷ​നി​ൽ മ​ര​ണ​ക്കെ​ണി എ​ന്ന തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ അ​ന്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലൗ​ലി ടി. ​തേ​വാ​രി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബ്രി​ജി​ത്ത്, പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത​കു​മാ​രി, ല​താ സു​രേ​ന്ദ്ര​ൻ, അ​മ​ര​വി​ള എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൽ.​ആ​ർ. അ​ജീ​ഷ്, ലാ​ലി ജോ​ണ്‍, അ​ന്പി​ളി ടി. ​പു​ത്തൂ​ർ, പി.​എ​സ്. നൈ​നാ​ൻ, സെ​ബാ​സ്റ്റ്യ​ൻ മാ​ണി, ഇ.​ഒ. പ്രി​യാ​മോ​ൾ, രാ​ജ​ൻ അ​ന്പൂ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ രാ​ജ​ൻ അ​ന്പൂ​രി, എ​ക്സൈ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൽ.​ആ​ർ.​അ​ജീ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.