കേ​ര​ളം രാ​ജ്യ​ത്തെ പ്ര​ഥ​മ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ സം​സ്ഥാ​ന​മാ​യി​മാ​റും: മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്
Tuesday, November 19, 2019 12:21 AM IST
നേ​മം: കേ​ര​ളം രാ​ജ്യ​ത്തെ പ്ര​ഥ​മ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ സം​സ്ഥാ​ന​മാ​യി​മാ​റു​മെ​ന്ന് മ​ന്ത്രി പ്ര​ഫ .സി.​ര​വീ​ന്ദ്ര​നാ​ഥ് .നേ​മം സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്കൂ​ൾ മ​ന്ദി​ര ഉ​ദ്ഘാ​ട​ന​ത്തി​ന് മ​ന്ത്രി വൈ​കി​യെ​ത്തി​യ​ത് ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. രാ​വി​ലെ പ​ത്ത​ര​യ്ക്കാ​ണ് ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മ​ന്ത്രി​യെ​ത്തി​യ​ത്. നി​യ​മ​സ​ഭ​യി​ൽ ര​ണ്ട് സ​ബ് മി​ഷ​നു​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ടി​വ​ന്ന​തി​നാ​ലാ​ണ് ച​ട​ങ്ങി​നെ​ത്താ​ൻ മ​ന്ത്രി വൈ​കി​യ​ത്.
ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​ല​താ​കു​മാ​രി, നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​വി​നു​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ർ.​ജ​യ​ല​ക്ഷ്മി, മ​ല്ലി​ക വി​ജ​യ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ൽ. ജ​യ​ന്തി, ഗീ​താ​കു​മാ​രി, അം​ബി​ക ദേ​വി, സ​രി​ത, ഡി​ഇ​ഒ മ​നോ​ജ്കു​മാ​ർ, എ​ഇ​ഒ എ​ൽ.​ലീ​ന, ബി​പി​ഒ അ​നീ​ഷ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ഇ വി.​സ​ന്തോ​ഷ്,ഹെ​ഡ്മാ​സ്റ്റ​ർ വി.​ജ​യ​ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​മ​നു തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.