വി​ദ്യാ​ര്‍​ഥി​ക​ള്‍ ച​രി​ത്രാ​വ​ബോ​ധ​മു​ള്ള​വ​രാ​ക​ണം: മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി
Tuesday, November 19, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു​പു​രാ​രേ​ഖ വ​കു​പ്പി​ന്‍റെ ച​രി​ത്ര​രേ​ഖ​ക​ള്‍ അ​ടു​ത്ത​റി​യാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം നാ​ള്‍​ക്കു​നാ​ള്‍ വ​ര്‍​ധിക്കു​ന്ന​താ​യി മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി.
പു​രാ​രേ​ഖ​ക​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​യാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ച​രി​ത്രാ​വ​ബോ​ധ​മു​ള്ള​വ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ച​രി​ത്ര അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി പു​രാ​രേ​ഖാ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച കേ​ര​ള ച​രി​ത്ര ക്വി​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ​ത​ല സ​മ്മാ​ന​ദാ​നം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പു​രാ​രേ​ഖാ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജെ. ​ര​ജി​കു​മാ​ര്‍, ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. വി. ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ര്‍, മ്യൂ​സി​യം​മൃ​ഗ​ശാ​ല വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​സ്. അ​ബു, സാം​സ്കാ​രി​ക കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഗീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 12 ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.