നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ കാ​യി​ക​മേ​ള ന​ട​ത്തി
Wednesday, November 20, 2019 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ കാ​യി​ക​മേ​ള "ശ​ല​ഭ​മേ​ള'​ന​ട​ത്തി.കീ​ഴാ​യി​ക്കോ​ണം സ്മി​താ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. കു​റു​പ്പ് നി​ർ​വ​ഹി​ച്ചു.​ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​നാ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ​സ്. ഷാ​ജി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു എ​സ്.​നാ​യ​ർ, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​എ​സ്. പ​ര​മേ​ശ്വ​ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലീ​ലാ ശ​ശി​ധ​ര​ൻ, എ​സ്.​ഗീ​ത, അ​ൽ സ​ജീ​ർ ,എ​സ്.​അ​നി​ൽ, ഉ​ഷാ​കു​മാ​രി, എ​സ്.​ഷി​ബു, എ​സ്.​സു​ജാ​ത​ൻ, വി.​ബി​ന്ദു, ജെ.​അം​ബി​ക, എം.​എ​സ്.​ബി​നു, ബ​ഡ് സ്കൂ​ൾ ടീ​ച്ച​ർ ശ്രീ​ലേ​ഖ, ആ​തി​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വൈ.​വി.​ശോ​ഭ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.