ആ​ദ്യ ദി​ന​ത്തി​ൽ ക​ല്ലു​ക​ടി​യാ​യി വേ​ദി മാ​റ്റം
Wednesday, November 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ ത​ന്നെ ക​ല്ലു​ക​ടി​യാ​യി വേ​ദി മാ​റ്റം. ഇം​ഗ്ലീ​ഷ് സ്കി​റ്റ് ന​ട​ക്കേ​ണ്ട അ​ട്ട​ക്കു​ള​ങ്ങ​ര സെ​ൻ​ട്ര​ൽ എ​ച്ച്എ​സി​ലെ 11-ാം ന​ന്പ​ർ​വേ​ദി​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ ബ​ല​ക്കു​റ​വ് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​റ്റി​യ​ത്. മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന് മു​ന്നേ കു​ട്ടി​ക​ൾ വേ​ദി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഇ​ള​കി​യ പ​ല​ക​യി​ൽ ത​ട്ടി ഒ​രു കു​ട്ടി​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റു.

തു​ട​ർ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തോ​ടെ അ​വി​ടെ ത​ന്നെ​യു​ള്ള ഒ​ൻ​പ​താം വേ​ദി​യി​ലേ​ക്ക് മ​ത്സ​രം മാ​റ്റി. ഒ​ന്പ​തി​ലെ ക​ഥ​ക​ളി സം​ഗീ​തം 11-ാം വേ​ദി​യി​ലേ​ക്കും. മ​ത്സ​ര​ത്തെ കു​റി​ച്ച് സം​ഘാ​ട​ക​ർ​ക്ക് അ​റി​വി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ട​ക്കു​റ​വും ബ​ല​ക്കു​റ​വും ഉ​ള്ള വേ​ദി​യി​ൽ സ്കി​റ്റ് പോ​ലു​ള്ള ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ഗ്രാ​മാ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് ക​ലാ​മേ​ള ന​ഗ​ര​ത്തി​ലേ​ക്കു മാ​റ്റി​യ​തി​ന്‍റെ വൈ​ഷ​മ്യ​ങ്ങ​ളും വേ​ദി​ക​ളി​ൽ പ്ര​ക​ട​മാ​യി. കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​യ്മ ആ​ദ്യം ദി​നം ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി.

ഘോ​ഷ​യാ​ത്ര​യ്ക്കു പ​ക​ര​മു​ള്ള ദൃ​ശ്യ​വി​സ്മ​യം പോ​ലും പേ​രി​നു​ള്ള പ​രി​പാ​ടി​യാ​യി മാ​റി​യ​പ്പോ​ൾ സ​ദ​സി​ൽ മ​ത്സ​രാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മാ​ത്ര​മാ​ണ് കാ​ണി​ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. മി​ക്ക വേ​ദി​ക​ൾ​ക്കു മു​ന്നി​ലും ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​തും ആ​ദ്യ​ദി​ന​ത്തി​ലെ കാ​ഴ്ച​യാ​യി. പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ മ​തി​യാ​യ പോ​ലീ​സു​കാ​ർ പോ​ലും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ റോ​ഡ് മു​റി്ച്ചു​ക​ട​ക്കാ​നും മ​റ്റും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ടി. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ചാ​ല ഗോ​ൾ​സി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ കു​ട്ടി​ക​ൾ അ​പ​ക​ട​ക​ര​മാ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.