ഉ​ർ​ദു പ്ര​സം​ഗ​ത്തി​ൽ മി​ന്നും താ​ര​മാ​യി അ​ബ്ദു​ൾ റ​ഹീം
Wednesday, November 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യി ഇ​ത് നാ​ലാം വ​ർ​ഷ​മാ​ണ് അ​ബ്ദു​ൾ റ​ഹീം ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കു​ന്ന​ത്.​ആ​ദ്യ ര​ണ്ട് വ​ർ​ഷം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഖു​ർ​ആ​ൻ പ​രാ​യ​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് റ​ഹീം സം​സ്ഥാ​ന​ത​ല​ത്തി​ൽ മ​ത്സ​രി​ച്ച​തെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​വ​ർ​ഷ​വും ഉ​ർ​ദു പ്ര​സം​ഗ​ത്തി​ലാ​ണ് റ​ഹീം മി​ന്നും താ​ര​മാ​യ​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് ഇ​ക്കു​റി റ​ഹീ​മി​നെ ജേ​താ​വാ​ക്കി​യ​ത്. അ​ല്ലാ​മ ഇ​ഖ്ബാ​ലി​ന്‍റെ ക​വി​ത​ക​ള​ട​ക്കം ആ​ല​പി​ച്ചാ​ണ് റ​ഹീം സ​ദ​സി​നെ കൈ​യി​ലെ​ടു​ത്ത​ത്.

വെ​ഞ്ഞാ​റ​മൂ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ റ​ഹീം എ​ട്ടാം ക്ലാ​സ് മു​ത​ലാ​ണ് ജി​ല്ല​യി​ൽ ഒ​ന്നാ​മ​നാ​യി സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​ര​ത്തി​നാ​യി പോ​കു​ന്ന​ത്. ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ​മാ​ക്കി​യ റ​ഹീം വെ​ഞ്ഞാ​റ​മൂ​ട് വി​ള​യി​ൽ വീ​ട്ടി​ൽ സ​ലിം-​ഫാ​ത്തി​മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് .