ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം മാ​ല ക​വ​ർ​ന്നു
Wednesday, November 20, 2019 12:18 AM IST
വി​ഴി​ഞ്ഞം : ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വീ​ട്ട​മ്മ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. പു​ന്ന​ക്കു​ളം സ്വ​ദേ​ശി​നി രാ​ധ​യു​ടെ(57) ര​ണ്ടു​പ​വ​ൻ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.​

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന രാ​ധ​യെ പു​ന്ന​ക്കു​ള​ത്ത് ബൈ​പാ​സ് നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ത​ട​ഞ്ഞു നി​ർ​ത്തി മാ​ല​പൊ​ട്ടി​ച്ച​ടു​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ച​യാ​ൾ ഹെ​ൽ​മ​റ്റ് വ​ച്ചി​രു​ന്ന​താ​യും പു​റ​കി​ലി​രു​ന്ന​യാ​ളാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​തെ​ന്നും രാ​ധ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഏ​ക​ദേ​ശം 25 വ​യ​സ് പ്രാ​യ​മു​ള്ള മെ​ലി​ഞ്ഞ് ഉ​യ​ര​മു​ള്ള പ്ര​തി​യെ​ക​ണ്ടാ​ൽ തി​രി​ച്ച​റി​യു​മെ​ന്നും രാ​ധ പോ​ലീ​സി​നേ​ട് പ​റ​ഞ്ഞു.