മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ പോ​ലീ​സു​കാ​ര​ന് സ​ഹാ​യം ചെ​യ്ത അ​മ്മ റി​മാ​ന്‍​ഡി​ൽ
Saturday, December 7, 2019 12:43 AM IST
വെ​ള്ള​റ​ട: മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ പോ​ലീ​സു​കാ​ര​ന് സ​ഹാ​യം ചെ​യ്ത അ​മ്മ​യെ റി​മാ​ന്‍​ഡ് ചെ​യ്തു. വെ​ള്ള​റ​ട കു​ട​പ്പ​ന​മൂ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന മാ​താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​ക​ളെ പീ​ഡിപ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഇ​യാ​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ​ന്നും തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.
പ്ര​സ​വ​ത്തി​നു​ശേ​ഷം വീ​ട്ടി​ൽ നി​ന്ന​പ്പോ​ഴാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നും പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ബി​ജു​വാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.