നെ​യ്യാ​റ്റി​ന്‍​ക​ര ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ സ​മാ​പ​നം
Saturday, December 7, 2019 12:43 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും.​
ഇ​ന്ന് രാ​വി​ലെ 6.30 മു​ത​ല്‍ ബൈ​ബി​ള്‍ പാ​രാ​യ​ണം,ജ​പ​മാ​ല,ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ ന​ട​ത്തും.7.30 ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​യി​ൽ അ​ത്താ​ഴ​മം​ഗ​ലം ഇ​ട​വ​ക വി​കാ​രി ഫാ.​റോ​ഷ​ന്‍ മൈ​ക്കി​ൾ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.​
വൈ​കു​ന്നേ​രം 5.30 ന് ​ഫാ.​അ​നീ​ഷ് ആ​ല്‍​ബ​ര്‍​ട്ട് കാ​ര്‍​മിക​ത്വം വ​ഹി​ക്കു​ന്ന സ​ന്ധ്യാ​വ​ന്ദ​നം.
തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം.
പ്ര​ദ​ക്ഷി​ണം ആ​ലും​മ്മൂ​ട്, വ്ളാ​ങ്ങാ​മു​റി, ക​ല്ലു​വി​ള, പ​ന​വി​ള വ​ഴിദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 9.30 ന് ​പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.