യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Sunday, December 8, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഹോ​ട്ട​ലി​ലെ ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി റാം(28)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ള​യം താ​ജ് ഹോ​ട്ട​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം കൈ ​ക​ഴു​കു​ന്ന​തി​നി​ടെ പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബ​ഹ​ളം​കൂ​ട്ടി പു​റ​ത്തി​റ​ങ്ങി​യ യു​വ​തി ഭ​ർ​ത്താ​വി​നെ​യും പോ​ലീ​സി​നെ​യും വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്പ​രാ​തി​ക്കാ​രി. സം​ഭ​വ​ത്തി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.