ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​​ണം: കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ
Sunday, December 8, 2019 1:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ​മൂ​ഹ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്ന് കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ. നെ​യ്യാ​റ്റി​ന്‍​ക​ര ഇ​ന്‍റ​ഗ്ര​ല്‍ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി (നി​ഡ്സ്) ക്ക് ​കീ​ഴി​ലെ സാ​ഫ​ല്ല്യം വി​ക​ലാം​ഗ പു​ന​ര​ധി​വാ​സ അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​ത​ങ്ക​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി. ക്രി​സ്തു​ദാ​സ്, നി​ഡ്സ് ഡ​യ​റ​ക്ട​ര്‍ ഫാ.​രാ​ഹു​ല്‍ ബി. ​ആ​ന്‍റോ, എ​സ്.​ഉ​ഷാ​കു​മാ​രി, ഫ്രാ​ന്‍​സി​സ്, സൗ​മ്യ, എ. ​എം. മൈ​ക്കി​ള്‍, അ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.