പീ​ഡ​ന​ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, December 11, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ​യും അ​മ്മ​യെ​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. വെ​ഞ്ഞാ​റ​മൂ​ട് വ​ലി​യ ക​ട്ട​യ്ക്കാ​ൽ പാ​ല​ത്ത​റ കാ​ർ​ത്തി​ക​യി​ൽ അ​നി​ൽ കു​മാ​ർ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 7.30ന് ​പ്ര​തി പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന്‍റെ ക​ത​ക് ച​വി​ട്ടി തു​റ​ന്ന് വീ​ടി​നു​ള്ളി​ൽ ക​ട​ക്കു​ക​യും പ​രാ​തി​ക്കാ​രി​യെ​യും എ​ട്ട് വ​യ​സു​ള്ള മ​ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും ആ​യി​രു​ന്നു. ത​ട​യാ​ൻ ചെ​ന്ന പ​രാ​തി​ക്കാ​രി​യു​ടെ അ​മ്മാ​വ​നെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും, പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്താ​ൽ കൊ​ന്നു ക​ള​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സി​ൽ കൊ​ടു​ത്ത പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ, സ​ബ്ബ് ഇ​ൻ​സ്പ​ക്ട​ർ കെ.​വി. ബി​നീ​ഷ് ലാ​ൽ, എ​എ​സ്ഐ രാ​ജേ​ന്ദ്ര​ൻ സി​പി​ഒ മ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.