ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ കാര​ൾ സം​ഘ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, December 11, 2019 12:58 AM IST
പേ​രൂ​ർ​ക്ക​ട: ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ കാരൾ സം​ഘ​ത്തെ ഫ​യ​ർ ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്നൂ​സ് ഫ്ലാ​റ്റി​ലെ ലി​ഫ്റ്റി​ലാ​ണ് ക​രോ​ൾ സം​ഘം കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.30നാ​യി​രു​ന്നു സം​ഭ​വം. ഫ്ളാ​റ്റി​നു​ള്ളി​ൽ ക​രോ​ൾ അ​വ​ത​രി​പ്പി​ച്ച​ശേ​ഷം ലി​ഫ്റ്റി​ൽ ക​യ​റി താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​ട​യ്ക്ക് വ​ച്ച് ലി​ഫ്റ്റ് നി​ന്നു പോ​വു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ഷ് ഫ്രാ​ൻ​സി​സ്, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ വേ​ർ​പെ​ടു​ത്തി ആ​ണ് സം​ഘ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.