പ​ങ്ക​ജ​ക​സ്തൂ​രി ആ​യുർ​വേ​ദ മെ​ഡി​. കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ
Wednesday, December 11, 2019 12:58 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ങ്ക​ജ​ക​സ്തൂ​രി ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 12, 13 തീ​യ​തി​ക​ളി​ൽ അ​ന്വീ​ക്ഷി​കി സെ​മി​നാ​ർ സീ​രീ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​യു​ർ​വേ​ദ ആ​ൻ​ഡ് യൂ​റോ​ള​ജി - എ​മ​ർ​ജിം​ഗ് ട്ര​ൻ​ഡ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ദേ​ശീ​യ സെ​മി​നാ​ർ ന​ട​തത്തും. ആ​യുർ​വേ​ദ വി​ഭാ​ഗ​ത്തി​ലെ​യും ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​ത്തി​ലെ​യും പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ർ​മാ​ർ സെ​മി​നാ​റി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 700-ൽ​പ്പ​രം ഡെ​ലി​ഗേ​റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​റി​ൽ മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും ചി​കി​ത്സാ രീ​തി​ക​ളും ച​ർ​ച്ച ചെ​യ്യ​ും.

കൂ​ടാ​തെ പി​ജി, പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ്ര​ബ​ന്ധ മ​ത്സ​ര​വും ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​ര​വും സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്നു. ആ​യൂ​ർ​വേ​ദ, എം​ബി​ബി​എ​സ്, പി​ജി, ഡോ​ക്ട​റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ൻ​കൂ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും 12നു ​രാ​വി​ലെ 9.30 വ​രെ സ്പോ​ട്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ എ​ന്ന കോ​ള​ജ് വെ​ബ്സൈ​റ്റി​ലും . ഓ​ണ്‍​ലൈ​ൻ ലി​ങ്കി​ലും സ​ന്ദ​ർ​ശി​ക്കാം.ഒ​പി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി 9745586411, 8589898999.