പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക്കും: മ​ന്ത്രി എ.സി. മൊ​യ്തീ​ൻ
Wednesday, December 11, 2019 1:31 AM IST
പേ​രാ​വൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ ഉ​ന്ന​മ​ന​ത്തി​നാ​ണ് സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്നും ഇ​തി​ലൂ​ടെ അ​വ​രു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി​യി​ൽ വ​ലി​യ മാ​റ്റം സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. പേ​രാ​വൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം, ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം, ലൈ​ഫ് പി​എം​എ വൈ ​ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ർ​ഷി​ക, ആ​രോ​ഗ്യ, സാ​മൂ​ഹ്യ​സു​ര​ക്ഷാ രം​ഗ​ത്തും, പ​ട്ടി​കവ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും മ​റ്റു ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ ഊ​ന്നി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​ണു പ​ഞ്ചാ​യ​ത്തി​നെ ഐ​എ​സ് ഒ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.
പേ​രാ​വൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു. ച​ട​ങ്ങി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​സ​ന്ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു, പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി മേ​ച്ചേ​രി, പേ​രാ​വൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഉ​ഷ അ​ശോ​ക് കു​മാ​ർ, കെ.​വി. വി​ജി​ത്ത്, നി​ഷ ബാ​ല​കൃ​ഷ്ണ​ൻ, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.