എ​ക്സൈ​സി​ന്‍റെ "സ​ഞ്ച​രി​ക്കു​ന്ന ചാ​യ​ക്ക​ട' പ​ര്യ​ട​നം ന​ട​ത്തി
Wednesday, December 11, 2019 1:34 AM IST
ശ്രീ​ക​ണ്ഠ​പു​രം: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ "നാ​ള​ത്തെ കേ​ര​ളം ല​ഹ​രിമു​ക്ത ന​വ​കേ​ര​ളം 'പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ല​ഹ​രി വി​രു​ദ്ധ പ്ര​ച​ര​ണ പ​രി​പാ​ടി സ​ഞ്ച​രി​ക്കു​ന്ന ചാ​യ​ക്ക​ട ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ചി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​രി​ക്കൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട്ടു​ക​പ്പാ​റ, മ​യ്യി​ൽ ടൗ​ൺ, കൊ​ള​ച്ചേ​രി​മു​ക്ക്, മ​ല​പ്പ​ട്ടം സെ​ന്‍റ​ർ, ചെ​ങ്ങ​ളാ​യി ടൗ​ൺ, ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌​സ്റ്റാ​ൻ​ഡ്, പ​യ്യാ​വൂ​ർ ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നുശേ​ഷം പൂ​പ്പ​റ​മ്പി​ൽ സ​മാ​പി​ച്ചു.