ബ​സി​ൽ ബൈ​ക്കി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്
Thursday, December 12, 2019 12:20 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന പാ​ത​യി​ൽ കി​ളി​മാ​നൂ​രി​നു സ​മീ​പം ത​ട്ട​ത്തു​മ​ല മ​ണ​ല​യ​ത്തു പ​ച്ച​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് ബ​സി​ൽ ബൈ​ക്കി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ജെ​റി, രോ​ഹി​ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്നലെ ഉ​ച്ച​ക്ക് 1.30 യോ​ടെ മ​ണ​ല​യ​ത്തു പ​ച്ച ഇ​റ​ക്ക​ത്തി​ലാ​ണ് അ​പ​ക​ടം.
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ലെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ റോ​ഡി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് നി​ന്നും വെ​ട്ടി​ത്തി​രി​ച്ചു​വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

സൗ​ജ​ന്യ പി​എ​സ്‌​സി ക്ലാ​സ്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് -എ​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മ​റ്റി സൗ​ജ​ന്യ പി​എ​സ്‌​സി ക്ലാ​സ് ആ​രം​ഭി​ച്ചു. വെ​ള്ള​റ​ട. കോ​ണ്‍​ഗ്ര​സ് -എ​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മ​റ്റി സൗ​ജ​ന്യ പി​എ​സ്‌​സി ക്ലാ​സ് ആ​രം​ഭി​ച്ചു. ചാ​മ​വി​ള​യി​ല്‍ ആ​രം​ഭി​ച്ച പി​എ​സ്‌​സി പാ​ഠ​ശാ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പു​സ്ത​ക​ശേ​ഖ​രം കേ​ര​ളാ സ്റ്റേ​റ്റ് ബു​ക്ക്മാ​ര്‍​ക്ക് സെ​ക്ര​ട്ട​റി എ. ​ഗോ​റ്റു​ലേ​ന്ദ്ര​ന്‍റെ കൈ​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സ് -എ​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പാ​ള​യം രാ​ജ​ന്‍ ഏ​റ്റു​വാ​ങ്ങി.
ജി​ല്ലാ​സെ​ക്ര​ട്ട​റി പ​ട്ടം കൃ​ഷ്ണ​കു​മാ​ര്‍, ക​ര്‍​ഷ​ക​കോ​ണ്‍​ഗ്ര​സ് -എ​സ് ജി​ല്ലാ​സെ​ക്ര​ട്ട​റി ബി. ​ഗി​രി​ശ​ന്‍​ത​മ്പി, പി .​ജി .എം.​രാ​ജേ​ഷ് , ബു​ക്ക്മാ​ര്‍​ക്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി​ന്ദു, സു​രേ​ഷ്, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.