2000 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ടൊ​രു ക്രി​സ്മ​സ് ട്രീ
Thursday, December 12, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച 2000 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ട് ക​ണ്ണ​മ്മൂ​ല കേ​ര​ള ഐ​ക്യ​വൈ​ദി​ക സെ​മി​നാ​രി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ 20 അ​ടി ഉ​യ​രു​മു​ള്ള ക്രി​സ്മ​സ് ട്രീ ​സെ​മി​നാ​രി അ​ങ്ക​ണ​ത്തി​ൽ ത​യാ​റാ​ക്കി. ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ന​ഗ​ര​ത്തി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ര​ണ്ടാ​യി​രം കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച​ത്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷം വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ന​മു​ക്കു ചു​റ്റും ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​വ വ​ലി​ച്ചെ​റി​യാ​തെ പു​ന​രു​പ​യോ​ഗി​ക്കു​ക​യോ റീ​സൈ​ക്ലിം​ഗി​നു ന​ല്കു​ക​യോ ചെ​യ്യു​ക എ​ന്ന അ​വ​ബോ​ധം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ക എ​ന്ന സ​ന്ദേ​ശം ന​ൽ​കു​വാ​നാ​ണ് ഈ ​ഉ​ദ്യ​മം. സെ​മി​നാ​രി​യി​ൽ ത​ന്നെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ക്രി​സ്മ​സ് ട്രീ​യി​ൽ ഉ​പ​യോ​ഗി​ച്ച 2000 കു​പ്പി​ക​ൾ ഉ​പ​യോ​ഗ​ശേ​ഷം സെ​മി​നാ​രി ഗാ​ർ​ഡ​നി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ത​യാ​റാ​ക്കു​വാ​നും മ​റ്റ് അ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​വാ​നും ഉ​പ​യോ​ഗി​ക്കും.